വിമാനത്താവളത്തില്‍ നിന്നുതന്നെ ഇ-സിം ലഭിക്കും. യുഎഇ ഇമിഗ്രേഷന്‍ നടപടികള്‍ പൂർത്തിയാക്കിയശേഷം വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളിലുളള ഇത്തിസലാത്തിന്റെ പരസ്യബോർഡുകളില്‍ നിന്ന് ക്യൂ ആർ കോഡ് സ്കാന്‍ ചെയ്യാം. വിമാനത്താവളങ്ങളില്‍ മാത്രമല്ല, വിവിധ ഷോപ്പിങ് മാളുകളിലും മെട്രോ സ്റ്റേഷനുകളിലും ഈ സൗകര്യം ലഭ്യമാണ്. https://www.etisalat.ae/en/c/mobile/plans/visitor-line.html എന്ന വെബ് പേജിലൂടെയും ഇ-സിം വാങ്ങാം. പാക്കേജും തിരഞ്ഞെടുക്കാം.
മുഖം തിരിച്ചറിഞ്ഞാണ് (ഫെയ്സ് റെക്കഗ്‌നിഷൻ) ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നത്. ഇ-സിം സൗജന്യമാണ്. ഒപ്പം ലഭിക്കുന്ന 10 ജിബി ഡേറ്റയും സൗജന്യമാണ്. പക്ഷെ ഒരു ദിവസമാണ് ഡേറ്റയുടെ വാലിഡിറ്റി. അതിനുശേഷം ആവശ്യമുളള ഡേറ്റ പാക്കേജ് വാങ്ങാവുന്നതാണ്.
ഇത് കൂടാതെ ഏഴ് ദിവസത്തെ ട്രാവല്‍ ഇന്‍ഷുറന്‍സിന് 25 ദിർഹമാണ് നിരക്ക്, അത് ആവശ്യമെങ്കില്‍ തിരഞ്ഞെടുക്കാം. കോവിഡ് 19 ഉള്‍പ്പടെയുളള അസുഖങ്ങളോ മറ്റ് അപകടങ്ങളില്‍ പെട്ട് ചികിത്സ ആവശ്യമായി വന്നാല്‍ പോളിസി നിബന്ധനകള്‍ക്ക് വിധേയമായി 45000 ഡോളർ വരെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. 30 ദിവസത്തെ ട്രാവല്‍ ഇൻഷുറന്‍സിന് 100 ദിർഹമാണ് നിരക്ക്.