പാരീസ് ഒളിമ്പിക്സിൽ ഭാരക്കൂടുതലിനെത്തുടർന്ന് ഫൈനലിന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് അന്താരാഷ്ട്ര കായിക കോടതിയിൽ നൽകിയ അപ്പീലിൽ വിധി ചൊവ്വാഴ്ച വരെ വൈകും. ഇന്ന് വിധിയുണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കോടതി മാറ്റുകയായിരുന്നു. വെള്ളി മെഡൽ പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് വിനേഷ് അപ്പീൽ നൽകിയിരിക്കുന്നത്. ഒളിമ്പിക്സ് നാളെയാണ് സമാപിക്കുന്നത്.