വിദ്യാർഥികളിൽ നിന്ന് കൈക്കൂലി വാങ്ങിയ ബ്രിട്ടിഷ് അധ്യാപകന് 3 വർഷം തടവും 5000 ദിർഹം പിഴയും ശിക്ഷ വിധിച്ചു. അബുദാബി ഫെഡറൽ അപ്പീൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം അധ്യാപകനെ നാടുകടത്തും.
പരീക്ഷാഫലം മാറ്റുന്നതിന് പകരമായി കൈക്കൂലി വാങ്ങുകയും വിദ്യാർഥികളുടെ ഗ്രേഡ് അന്യായമായി ഉയർത്തുകയും ചെയ്തുവെന്നാണ് അധ്യാപകനെതിരെയുള്ള ആരോപണം. പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചതോടെയാണ് അധ്യാപകന്റെ മോശം പെരുമാറ്റത്തിന്റെ തെളിവുകൾ പുറത്തുവന്നത്. നിലവിൽ കോപ്പിയടിയും പരീക്ഷാ സമ്പ്രദായം തടസ്സപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷിക്കുന്നുണ്ട്.