1. Photomath
വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായ ഒരു ടൂള്‍ ആണിത്. ഉത്തരം കിട്ടാന്‍ ബുദ്ധിമുട്ടുന്ന ഒരു ഗണിത ചോദ്യമോ സമവാക്യമോ ഈ ആപ്പ് ഉപയോഗിച്ച് സ്കാന്‍ ചെയ്താല്‍ ഉത്തരത്തിനോടൊപ്പം അതെങ്ങനെ ചെയ്യാമെന്ന വഴികളും ഉത്തരത്തിലേക്ക് എങ്ങനെ എത്തി എന്നുള്ള ചെറുവിവരണവും ഈ ആപ്പ് പറഞ്ഞുതരും. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഇത് ലഭ്യമാണ്.
2. Lalal.ai
ഒരു പാട്ടില്‍ നിന്നും അതിന്റെ വോക്കലും കരോക്കെ ട്രാക്കും വേര്‍തിരിച്ചെടുക്കേണ്ട സാഹചര്യങ്ങള്‍ വരാറുണ്ടോ?, അത്തരം സാഹചര്യങ്ങളില്‍ ഈ ഒരു ടൂള്‍ ഉപയോഗിക്കാം. അതിനായി lalal.ai എന്ന വെബ്സൈറ്റ് തുറന്ന് ഫയല്‍ അപ്ലോഡ് ചെയ്താല്‍ കരോക്കെ, വോക്കല്‍ എന്നിവ വേര്‍തിരിച്ചുള്ള രണ്ട് ട്രാക്കുകള്‍ ലഭിക്കും. കൂടാതെ ഓരോ ഇന്‍സ്ട്രുമെന്റുകളുടെയും ശബ്ദം വെവ്വേറെ ട്രാക്കുകള്‍ ആയി ലഭിക്കാനുള്ള ഓപ്ഷനും ഇതിലുണ്ട്.
3. Magic eraser. io
നമ്മുടെ കൈവശമുള്ള ഒരു ഫോട്ടോയില്‍ നിന്നും ആവശ്യമില്ലാത്ത ഭാഗങ്ങള്‍ മായ്ച്ചു കളയുവാന്‍ ഈ ടൂള്‍ സഹായിക്കുന്നു. magicstudio.com/magiceraser എന്ന വെബ്സൈറ്റ് ഓപ്പണ്‍ ചെയ്ത് ഫോട്ടോ അപ്ലോഡ് ചെയ്യുക. ശേഷം ഇതിലുള്ള ബ്രഷ് ഉപയോഗിച്ച് മായ്ക്കേണ്ട ഭാഗം മാര്‍ക്ക് ചെയ്തു erase ബട്ടണ്‍ ക്ലിക്ക് ചെയുക. മാര്‍ക്ക് ചെയ്ത വസ്തു ചിത്രത്തില്‍ നിന്നും നീക്കം ചെയ്യുകയും, ആ ഭാഗം എ.ഐ തന്നെ ഫില്‍ ചെയ്യുകയും ചെയ്യും
4. Copy.ai
ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള എന്തും നിര്‍മിച്ചുനല്‍കുന്ന ഒരു എ.ഐ ടൂളാണിത്. ഒരു വിഷയത്തെ പറ്റി ആര്‍ട്ടിക്കിള്‍ എഴുതാന്‍, ബ്ലോഗ് എഴുതാന്‍, സോഷ്യല്‍ മീഡിയ പോസ്റ്റ് തയ്യാറാക്കാന്‍, ഹാഷ് ടാഗ് നിര്‍മിക്കാന്‍, വെബ്സൈറ്റിലേക്കുള്ള Content എഴുതാന്‍, യൂട്യൂബ് വീഡിയോക്ക് ഉള്ള സ്ക്രിപ്റ്റ് എഴുതാന്‍, ഒഫിഷ്യല്‍ ലെറ്റര്‍ എഴുതാന്‍ തുടങ്ങി ടെക്സ്റ്റ് ബേസ്ഡ് ആയ എന്തും ഈ എ.ഐ വെബ്സൈറ്റ് ചെയ്തുതരും
5. QuillBot
നിങ്ങളുടെ കൈയിലുള്ള ഒരു വാക്യത്തെ paraphrase ചെയ്യുക, ഗ്രാമര്‍ ചെക്ക് ചെയ്യുക, plagiarism ചെക്ക് ചെയ്യുക, summarize ചെയ്യുക, translate ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ചെയ്യാനാകും. quillbot.com എന്ന വെബ്സൈറ്റില്‍ നിങ്ങളുടെ റൈറ്റിങ് പോസ്റ്റ് ചെയ്തുകൊണ്ടോ, ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷനായി ആഡ് ചെയ്തുകൊണ്ടോ ഈ ടൂള്‍ ഉപയോഗിക്കാം.
6. Adobe Podcast
നിങ്ങളുടെ കൈവശമുള്ള വ്യക്തത കുറഞ്ഞ ഓഡിയോ ഫയലുകളെ കൂടുതല്‍ വ്യക്തത ഉള്ളതാക്കി മാറ്റാനും background noise കുറയ്ക്കാനും ഈ വെബ്സൈറ്റ് സഹായിക്കും. podcast.adobe.com/enhance എന്ന സൈറ്റില്‍ നിങ്ങള്‍ക്ക് Enhance ചെയ്യേണ്ട ഓഡിയോ ഫയല്‍ അപ്ലോഡ് ചെയ്ത് ഈ സംവിധാനം ഉപയോഗിക്കാം.
7. Pictory.ai
ഈ ഒരു ടൂള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് എ.ഐ generated Videos നിര്‍മിക്കാനാകും. ഉദാഹരണത്തിന് നിങ്ങള്‍ക്കൊരു വിഷയത്തെപ്പറ്റി ക്ലാസ്സ് എടുക്കണമെങ്കില്‍ ഒരു സ്ക്രിപ്റ്റ് ടൈപ്പ് ചെയ്തു, ആവശ്യമായ template സെലക്ട് ചെയ്തുനല്‍കിയാല്‍ അതിന് യോജിക്കുന്ന ഒരു വീഡിയോ എ.ഐ നിര്‍മിച്ച് നല്‍കും. ഇതുകൂടാതെ Article to Video, Video Editing, Visuals to Video തുടങ്ങിയ സംവിധാനങ്ങളും ഈ എ.ഐ വെബ്സൈറ്റ് നല്കുന്നു.