വാഹനാപകടത്തില്‍ മരിച്ചയാളെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടി ദുബായ് പോലീസ്. ഷാര്‍ജയിലേക്ക് പോകുന്നതിനിടെ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ചാണ് ഇയാള്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്.
ഇയാളുടെ കൈവശം തിരിച്ചറിയല്‍ രേഖകളൊന്നും കണ്ടെത്തിയില്ല. പോലീസ് പറയുന്നതനുസരിച്ച്, മൃതദേഹം പരിശോധനയ്ക്കായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറന്‍സിക്സ് ആന്റ് ക്രിമിനോളജിയിലേക്ക് മാറ്റിയ ശേഷം, കാണാതായ വ്യക്തിയെക്കുറിച്ച് പരാതിപ്പെടാന്‍ ആരും വന്നിട്ടില്ല. കേസ് ഇപ്പോള്‍ അല്‍ ഖുസൈസ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ്. ആരെങ്കിലും ഈ വ്യക്തിയെ തിരിച്ചറിയുകയോ അവരുടെ ഐഡന്റിറ്റി സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്താല്‍ 901 എന്ന നമ്പറില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാന്‍ അല്‍ ഖുസൈസ് പോലീസ് സ്റ്റേഷന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ദുബായിക്ക് പുറത്തുനിന്ന് വിളിക്കുന്ന വ്യക്തികള്‍ ഏരിയ കോഡ് 04 ചേര്‍ത്ത് വിളിക്കണം