സോഷ്യല്‍ മീഡിയയിലൂടെ അവഹേളനം നേരിട്ട യുവതിക്ക് നീതി. വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു. യുവതിക്ക് പതിനായിരം ദിര്‍ഹം നഷ്ടപരിഹാരവും യുവതിയുടെ കോടതി ചെലവും നല്കാന് കോടതി ഉത്തരവിട്ടു. താന്‍ അവഹേളനം നേരിട്ടതിന് പിന്നാലെ യുവതി മാനസികമായി തകര്‍ന്നെന്ന് കോടതി നിരീക്ഷിച്ചു.