Gulf

വയനാട് ദുരിതബാധിതർക്ക് സഹായവുമായി നിത അംബാനിയും; സഹായം പ്രഖ്യാപിച്ച് റിലയൻസ് ഫൗണ്ടേഷൻ

Published

on

വയനാട് ദുരിതബാധിതർക്ക് സഹായവുമായി നിത അംബാനിയും; സഹായം പ്രഖ്യാപിച്ച് റിലയൻസ് ഫൗണ്ടേഷൻ
വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അടിയന്തര സഹായം പ്രഖ്യാപിച്ച് നിത അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫൗണ്ടേഷൻ. ദീർഘകാലത്തിൽ വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളുടെ പുനർനിർമിതിക്ക് സഹായം നൽകും വയനാടിന് സഹായഹസ്തവുമായി നിത അംബാനിയും.

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് റിലയൻസ് ഫൗണ്ടേഷൻ സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. അടിയന്തര സഹായങ്ങൾപ്പ് പുറമെ ദീർഘകാല വികസന പ്രവർത്തനങ്ങളും റിലയൻസ് ഇവിടെ ഏകൊപിപ്പിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ഈ മേഖലയിലെ ജീവനോപാധികൾ പുനർനിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘകാല വികസന സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. വീട് നഷ്‌ടമായ കുടുംബങ്ങളെ ദൈനംദിന ജീവിതം പുനരാരംഭിക്കാൻ സഹായിക്കുന്നതിന് താൽക്കാലിക ഷെൽട്ടറുകൾ, കിടക്കകൾ, വസ്ത്രങ്ങൾ, അടുക്കളയിലേക്കുള്ള അവശ്യവസ്തുക്കൾ എന്നിവ നൽകും. സുസ്ഥിര ഉപജീവനം പുനസ്ഥാപിക്കാൻ വയനാടിൻ്റെ ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായി വിത്ത്, കാലിത്തീറ്റ, ഉപകരണങ്ങൾ, തൊഴിൽ പരിശീലനം കൃഷി, എന്നിവയ്ക്ക് പിന്തുണ നൽകും. ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസത്തിൻ്റെ തുടർച്ച ഉറപ്പാക്കാൻ പുസ്തകങ്ങളും വിതരണം ചെയ്യും. ക്യാംപുകളിലെ താമസക്കാർക്കും ദുരന്തനിവാരണ സംഘങ്ങൾക്കും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് ടവറുകൾ സ്ഥാപിക്കുന്നതിനൊപ്പം ജിയോ ഭാരത് ഫോണുകൾ ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version