Gulf

വയനാട് ദുരന്തത്തിൽപ്പെട്ട് സർവവും നഷ്ടപ്പെട്ടവർക്ക് ജോലി വാഗ്ധാനവുമായി ദുബായിലെ. കെ. പി. ഗ്രൂപ്പും, എ.ബി.സി. കാർഗോയും

Published

on

ഉരുൾപൊട്ടൽ ബാധിതർക്ക് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.പി ഗ്രൂപ്പ് ജോലി വാഗ്ദാനം ചെയ്തു. ദുരന്ത ബാധിതരായവരിൽ അർഹരായവർക്ക് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ഒഴിവുകളിലാണ് നിയമിക്കുക.

നിലവിൽ സൂപ്പർമാർക്കറ്റുകളിൽ അക്കൗണ്ടിങ്, മർച്ചൻഡൈസർ, റസ്റ്ററന്റ് ആൻഡ് കഫേകളിൽ ബില്ലിങ്, വെയ്റ്റർ, മൊബൈൽ ഷോപ്പുകളിൽ ടെക്നീഷൻ, സെയിൽസ് സ്റ്റാഫ് മുതലായ തസ്തികകളിലേക്കാണ് നിയമനം. യുഎഇയിലാണ് നിയമനം. kpgrouphr1@gmail.com  ഇമെയിലിലേക്കോ +971561885464 നമ്പറിലേക്ക് വാട്സാപ് ആയോ സിവി അയയ്ക്കാം.

എ.​ബി.​സി കാ​ർ​ഗോ. നൂ​റോ​ളം​പേ​ർ​ക്ക് തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നൊ​പ്പം ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ലേ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ യു.​എ. ഇ​യി​ൽ​നി​ന്നും സൗ​ദി​യി​ൽ​നി​ന്നും സൗ​ജ​ന്യ​മാ​യി എ​ത്തി​ച്ചു​ന​ൽ​കു​മെ​ന്നും എ.​ബി.​സി മാ​നേ​ജ്മെ​ന്‍റ്​ അ​റി​യി​ച്ചു.ദു​ര​ന്ത ബാ​ധി​ത​രാ​യ നൂ​റോ​ളം​പേ​ർ​ക്ക് അ​വ​രു​ടെ തൊ​ഴി​ൽ പ​രി​ച​യ​വും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും അ​നു​സ​രി​ച്ച് എ.​ബി.​സി കാ​ർ​ഗോ​യു​ടെ ജി.​സി.​സി​യി​ലെ ബ്രാ​ഞ്ചു​ക​ളി​ലാ​യി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

അ​ർ​ഹ​രാ​യ​വ​ർ​ക്ക് +971 56 506 9893 എ​ന്നീ ന​മ്പ​റി​ലൂ​ടെ ബ​ന്ധ​പ്പെ​ടാം. കൂ​ടാ​തെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യാ​വു​ന്ന​ത്ര സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് നാ​ട്ടി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് എ.​ബി.​സി കാ​ർ​ഗോ പ്ര​തി​നി​ധി​ക​ൾ. അ​തി​വേ​ഗം പാ​ക്കി​ങ് പ​രി​ശോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി അ​യ​ക്കാ​നാ​യി സ​മ​യ​പ​രി​ധി​യെ മ​റി​ക​ട​ന്ന് എ.​ബി.​സി കാ​ർ​ഗോ ജീ​വ​ന​ക്കാ​രും സ​ജീ​വ​മാ​ണ്.സാ​ധ​ന​ങ്ങ​ൾ എ.​ബി.​സി കാ​ർ​ഗോ​യു​ടെ നാ​ട്ടി​ലെ ഓ​ഫി​സി​ൽ എ​ത്തി​ച്ച​തി​നു ശേ​ഷ​മാ​യി​രി​ക്കും വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി എ​ത്തി​ക്കു​ക. ഭ​ക്ഷ​ണം, വ​സ്ത്രം തു​ട​ങ്ങി എ​ല്ലാ​വി​ധ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ചു​ന​ൽ​കും.
.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version