“വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്ന് സ്ഥിരീകരണം. ഭൂകമ്പ മാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ സീസ്മോളജിക് സെന്‍റർ സ്ഥിരീകരിച്ചു. ഉണ്ടായത് പ്രകമ്പനം ആയിരിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഭൂമി കുലുങ്ങിയിട്ടില്ലെന്നും വലിയ ശബ്ദമാണ് കേട്ടതെന്ന് നാട്ടുകാരും പറഞ്ഞു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു നാടിനെ ഭീതിയിലാഴ്ത്തി മുഴക്കമുണ്ടായത്.”
പ്രകമ്പനം ഉണ്ടായെന്ന് പറയുന്ന പ്രദേശങ്ങളിൽ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന തുടരുകയാണ്. കോഴിക്കോട് കൂടരഞ്ഞി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലും പ്രകമ്പനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലൊന്നും ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല.