സൈന്യം, എൻഡിആർഎഫ്, നേവി, കോസ്റ്റ്ഗാർഡ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുക
“വയനാട് ദുരന്തത്തിൽ മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ടെങ്കിലും ആശങ്കയായി മരണ സംഖ്യ ഉയരുന്നു. ദുരന്തത്തിന്റെ നാലാം ദിനം വരെ ലഭ്യമായ വിവരമനുസരിച്ച് മരിച്ചവരുടെ എണ്ണം 300 കഴിഞ്ഞു ഇത് ഔദ്യോതിഥ കണക്കല്ല ഇരുനൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്.
ഇന്ന് തിരച്ചിൽ കൂടുതൽ ഊർജ്ജിതമാകും.
മുണ്ടക്കൈയിൽ ആറ് സോണുകളായി തിരിച്ചാണ് തിരച്ചിൽ. അട്ടമലയും ആറന്മലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെയും, പുഞ്ചിരിമട്ടം മൂന്നാമത്തെ സോണുമാണ്. വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും, വെള്ളാർമല സ്കൂൾ അഞ്ചാമത്തെ സോണുമാണ്, പുഴയുടെ അടിവാരമാണ് ആറാമത്തെ സോൺ”