ഉരുൾപൊട്ടലിലും പേമാരിയിലും തകർന്ന വയനാട്ടിലെ സഹോദരങ്ങൾക്ക് സാന്ത്വനത്തിന്റെ സ്നേഹ സ്പർശവുമായി അക്കാഫ് അസോസിയേഷൻ രംഗത്ത്. വീടുകൾ നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി പത്ത് വീടുകളാണ് അക്കാഫ് അസോസിയേഷൻ നിർമിച്ച് കൊടുക്കുന്നത്. അർഹരായവരെ കണ്ടെത്തി അക്കാഫ് അസോസിയേഷൻ നേരിട്ടാണ് വീട് നിർമാണം നടത്തുക.
സർക്കാറുമായി ബന്ധപ്പെട്ട് അർഹരായ ആൾക്കാരെയും ഉചിത സ്ഥലവും കണ്ടെത്തുമെന്ന് അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി.ജോസഫ്, സെക്രട്ടറി എ.എസ്. ദീപു, ട്രഷറർ മുഹമ്മദ് നൗഷാദ് എന്നിവർ അറിയിച്ചു.