വിമാന യാത്ര ബുക്കിംഗിന് വന്‍ കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. എയർ ഇന്ത്യയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് ( ഐ.ഒ.എസ്, ആന്‍ഡ്രോയിഡ്) വഴി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫറുകള്‍. വിമാന കമ്പനിയുടെ ആദ്യ ആപ്പ് ഫെസ്റ്റാണ് ഇത്.
ജനുവരി 21 രാത്രി 12 വരെ ആപ്പ് ഫെസ്റ്റില്‍ പങ്കെടുക്കാവുന്നതാണ്. യാത്ര ചെയ്യാവുന്ന തീയതികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. യാത്രക്കാർക്ക് നിരക്കുകളിൽ 20 ശതമാനം വരെ കിഴിവ് നേടാനുളള ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്.
പ്രൊമോ കോഡ്: എയർ ഇന്ത്യ മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർക്ക് ‘APPFEST’ എന്ന പ്രൊമോ കോഡ് നല്‍കാം, നിരക്കുകളിൽ 10 ശതമാനം വരെ കിഴിവ് ലഭിക്കുന്നതാണ്.
കൺവീനിയൻസ് ഫീ ഇല്ല: ആപ്പ് ഫെസ്റ്റിൻ്റെഭാഗമായി എയർ ഇന്ത്യ മൊബൈൽ ആപ്പ് ബുക്കിംഗിൽ കൺവീനിയൻസ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ഇതുമൂലം ആഭ്യന്തര യാത്രകൾക്കുള്ള ബുക്കിംഗുകളിൽ കൺവീനിയൻസ് ഫീയുടെ 399 രൂപ ലാഭിക്കാം.
എയർ ഇന്ത്യയുടെ വെബ്സൈറ്റും മൊബൈൽ ആപ്പും ബാങ്കുകൾ നൽകുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, റുപേ കാർഡുകൾ, ഡിജിറ്റൽ പേയ്മെൻ്റ് വാലറ്റുകൾ എന്നിവയുൾപ്പെടെ ഒട്ടേറെ പേയ്മെൻ്റ് രീതികളെ പിന്തുണയ്ക്കുന്നു. വ്യത്യസ്‌ത ബാങ്കുകൾ നൽകുന്ന ഓഫറുകൾ താഴെ കൊടുക്കുന്നു. മൊബൈൽ ആപ്പിന് പുറമെ എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഈ ഓഫറുകൾ ലഭ്യമാണ്. ആപ്പ് ഫെസ്റ്റ് കോഡ് അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന പേയ്മെന്റ്റ് ഓഫറുകളിൽ ഒന്ന് ഉപയോഗിച്ച് യാത്രക്കാർക്ക് കിഴിവുകളും ആനുകൂല്യങ്ങളും നേടാം.