വനിതാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും എംപിയുമായ ജെബി മേത്തറിന് ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ദുബായ് കരാമയിൽ സ്വീകരണം നൽകി.
ദുബായ് സ്റ്റേറ്റ് പ്രസിഡണ്ട് റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. നാഷണൽ പ്രസിഡണ്ട് സുനിൽ അസീസ് മുഖ്യപ്രഭാഷണം നടത്തി .ഗ്ലോബൽ നേതാവ് അഡ്വക്കേറ്റ് ആഷിക് തൈക്കണ്ടി,നാഷണൽ ജനറൽ സെക്രട്ടറി സി എ ബിജു, നാഷണൽ എക്സിക്യുട്ടീവ് അംഗം മോഹൻദാസ്,നാഷണൽ ജനറൽ സെക്രട്ടറി ജാബിർ, സ്റ്റേറ്റ് വർക്കിംഗ് പ്രസിഡണ്ട് പവിത്രൻ ബാലൻ, ദുബായ് ജനറൽ സെക്രട്ടറി ഷൈജു അമ്മനാപ്പാറ, ബാലകൃഷ്ണൻ അലിപ്ര, കണ്ണൂർ ഡി സി സി സെക്രട്ടറി ബിജു ഉമ്മർ, രാജി സ് നായർ,ജിൻസി മാത്യു , സിന്ധു എന്നിവർ പ്രസഖിച്ചു . ബഷീർ നരണിപ്പുഴ സ്വാഗതവും , ദിലീപ് നന്ദി പ്രകാശനവും നടത്തി.