ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ അബുദാബി. നംബിയോ വെബ്സൈറ്റ് നൽകുന്ന “ക്രൈം ആൻഡ് സേഫ്റ്റി ഇൻഡക്സസ്” അനുസരിച്ചാണ് അബുദാബി ആഗോളതലത്തിൽ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടത്.
സുരക്ഷാ സൂചികയിൽ 88.2 പോയിന്റുമായി ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയ അബുദാബി കുറ്റകൃത്യങ്ങളിൽ ഏറ്റവും കുറഞ്ഞ സ്കോർ ആണ് നേടിയിരിക്കുന്നത്. 11.8 പോയിന്റുമായി ദുബായ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
2024-ലെ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ (EIU) ഗ്ലോബൽ ലൈവബിലിറ്റി സൂചിക പ്രകാരം അബുദാബിയും ദുബായും മിഡിൽ ഈസ്റ്റിലെ മികച്ച താമസയോഗ്യമായ നഗരങ്ങളായി തുടരുകയും ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും അവരുടെ സ്കോറുകൾ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.