ലോകത്തിലെ ഏറ്റവും വലിയ സ്വർണക്കട്ടി ദുബായ് ഗോൾഡ് സൂഖിൽ പ്രദർശിപ്പിക്കുന്നു . ഗോൾഡ് സൂഖ് എക്സ്റ്റൻഷനിലെ എമിറേറ്റ്സ് മിൻറിങ് ഫാക്ടറി ഷോപ്പിന് പുറത്ത് ഞായറാഴ്ച ഈ കൂറ്റൻ സ്വർണക്കട്ടി കാണാൻ സന്ദർശകർക്ക് അവസരം ലഭിക്കും.
ജപ്പാനിൽ പ്രദർശിപ്പിച്ച 250 കിലോഗ്രാം സ്വർണത്തിന്‍റെ മുൻ റെക്കോഡാണ് 300 കിലോഗ്രാം ഭാരമുള്ള ഈ സ്വർണ്ണക്കട്ടി മറികടന്നത്. അസാധാരണമായ ഈ കരകൗശല വിസ്മയം കാണുന്നതിനൊപ്പം ഫോട്ടോയെടുത്ത് സൂക്ഷിക്കാനും അവസരമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.