കോൺഗ്രസ് സമുന്നത നേതാക്കളായ ലീഡർ കെ.കരുണാകരൻ , പി ടി തോമസ് എന്നിവരുടെ ചരമവാർഷിക ദിനത്തോട് അനുബന്ധിച്ചു ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. റഫീഖ് മട്ടന്നൂരിന്റെ അധ്യക്ഷതിയിൽചേർന്ന ചടങ്ങിൽ വർക്കിങ് പ്രസിഡന്റ് ബി. പവിത്രൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. റിയാസ് ചെന്ത്രാപ്പിന്നി, ബാബുരാജ് കാളിയെത്തിൽ, ബഷീർ നരണിപ്പുഴ, അഷ്‌റഫ് പാലേരി, ഇക്ബാൽ ചെക്കിയാട്, സജി ബേക്കൽ, അരിഷ് അബൂബക്കർ, താജുദ്ധീൻ പൈക്ക, അഹ്‌മദ് അലി, സുധീപ് പയ്യന്നൂർ, സുനിൽ നമ്പ്യാർ, അഡ്വ. സിജോ ഫിലിപ്പ്, ബൈജു സുലൈമാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ സ്വാഗതവും പ്രജീഷ് വിളയിൽ നന്ദിയും രേഖപ്പെടുത്തി.