സന്ദർശകർക്കായി മരുഭൂമിയിൽ ആഡംബര ക്യാ മ്പിങ് സൗകര്യമടക്കമുള്ളവയും ഒരുക്കിയിട്ടുണ്ട്. പൊതുവായ ഇടങ്ങളിൽ സ്വന്തമായി ക്യാമ്പ് കെട്ടാ നുള്ള സാമഗ്രികൾ കൊണ്ടുവന്ന് തമ്പടിക്കാനും അ നുമതി നൽകിയിട്ടുണ്ട്. സന്ദർശകർക്കായി കരകൗ ശല വസ്തുക്കളുടെ വിൽപന ശാലകളും ഇമാറാ ത്തി ഭക്ഷണം ലഭ്യമാക്കുന്ന ഭോചനശാലകളുമു ണ്ടാവും.
2025 ജനുവരി നാലിനാണ് ഫെസ്റ്റിവലിന് കൊടിയി റങ്ങുക. ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തുന്നവ ർക്ക് സുരക്ഷിത അന്തരീക്ഷം ഉറപ്പുവരുത്തുമെന്ന് അൽദഫ്റ റീജ്യൻ പൊലീസ് ഡയറക്‌ടറേറ്റ് ഡയറ ക്ടർ ബ്രിഗേഡിയർ ജനറൽ ഹംദാൻ സെയിഫ് അ ൽ മൻസൂരി പറഞ്ഞു.
ഫെസ്റ്റിവലിന്റെ ഭാഗമായുള്ള തിരക്ക് കണക്കിലെടു ത്ത് ഗതാഗതം പൊലീസ് നിരീക്ഷിക്കുകയും ഗതാഗ ത നിയമം ഡ്രൈവർമാർ പാലിക്കുന്നുണ്ടോയെന്ന് ഉ റപ്പുവരുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറ ഞ്ഞു.
മണൽക്കാട്ടിലെ അനേകം വേറിട്ട അനുഭവങ്ങൾ സ മ്മാനിക്കുന്നതാണ് ലിവ ഫെസ്റ്റിവൽ. ക്യാമ്പ് ചെയ്യാ ൻ താൽപര്യമുള്ളവർ, സാഹസിക പ്രേമികൾ, പര മ്പരാഗത കായിക ഇനങ്ങൾ, റേസിങ്, മോട്ടോ ർസൈക്കിൾ മത്സരങ്ങൾ തുടങ്ങിയവ ഇഷ്ടപ്പെടുന്ന വർക്കും മേള മികച്ച അനുഭവം സമ്മാനിക്കും.
കരിമരുന്ന് പ്രകടനങ്ങൾ, ലൈവ് സംഗീത പരിപാടി കൾ, മരുഭൂമിയിലെ വ്യത്യസ്തങ്ങളായ വിനോദപരി പാടികളും ഇവിടെയുണ്ടാവും. കരകൗശലവസ്തു ക്കളുടെ വിൽപന, സർഗാത്മ ശിൽപശാലകൾ, ഇമാ റാത്തി ഉൽപന്നങ്ങളുടെ വ്യാപാരം, കുട്ടികളുടെ ക ളിയിടങ്ങൾ, വ്യത്യസ്ത രുചികളോടുകൂടിയ വിഭവ ങ്ങളുടെ വിൽപന, ആഡംബരവും അല്ലാത്തതുമായ മരുഭൂമിയിലെ ടെൻ്റ് താമസ സൗകര്യം തുടങ്ങി സന്ദ ർശകർക്കായി വിപുലമായ സൗകര്യങ്ങളാണ് മേളയിൽ കാത്തിരിക്കുന്നത്.
ലിവ വില്ലേജ് ഏരിയയിൽ നടക്കുന്ന ഫെസ്റ്റിവലിൽ സംഗീതപരിപാടികളും ഭക്ഷ്യവിഭവങ്ങളും വിനോദ പരിപാടികളും ത്രില്ലർ മോട്ടോർസ്പോർട്സ് മത്സര ങ്ങളുമൊക്കെ ഏറെ ആവേശകരമാണ്. ഈ ഗണ ത്തിൽപ്പെടുന്ന പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഫെസ്റ്റിവലാണ് ലിവ ഇൻ്റർനാഷനൽ ഫെസ്റ്റിവ ൽ. മോട്ടോർസ്പോർട്സ് മത്സരങ്ങളിലെ ജേതാക്ക ൾക്ക് ഫെസ്റ്റിവലിലെ പ്രധാന സ്റ്റേജിൽ സമ്മാനം നൽകും. 50 ഡിഗ്രി ചരിഞ്ഞ മണൽക്കൂനകളിൽ കയറാനും ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്.