Gulf

റേഡിയോ കേരളത്തിൻറെ പ്രിയപ്പെട്ട അവതാരക ലാവണ്യ അന്തരിച്ചു.

Published

on

റേഡിയോ കേരളത്തിൻറെ പ്രിയപ്പെട്ട അവതാരക ലാവണ്യ അന്തരിച്ചു 41 വയസായിരുന്നു അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

41 വയസായിരുന്നു അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പതിനഞ്ചു വർഷത്തിലധികമായി മാധ്യമരംഗത്തു പ്രവർത്തിക്കുന്നു. Club FM, Red FM, U FM, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസിൽ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികൾക്ക് കൂടുതൽ സുപരിചിതയായിമാറി. വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡി ആർ കെ ഓൺ ഡിമാൻ്റ്, ഖാന പീന എന്നീ പരിപാടികളാണ് ലാവണ്യയെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ആർ ജെയാക്കി മാറ്റിയത്‌. രമ്യാ സോമസുന്ദരമെന്നാണ് യഥാർത്ഥ പേര്. കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വർമ (അജിത് പ്രസാദ്) യാണ് ഭർത്തവ്. അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല. വസുന്ധര, വിഹായസ് എന്നിവർ മക്കളാണ്. ആർ ജെ ലാവണ്യയുടെ അകാലത്തിലുള്ള വേർപാടിൽ റേഡിയോകേരളം 1476എ എം ടീം അംഗങ്ങൾ അഗാധമായ ദു‌ഖം രേഖപ്പെടുത്തി. നാളെ തിരുവനന്തപുരം തമലം മരിയൻ അപാർട്ട്മെൻ്റിലെ പൊതു ദർശനത്തിനു ശേഷം ശാന്തികവാടത്തിലാണ് സംസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version