റാസൽ ഖൈമയിൽ വിനോദ മോട്ടോർസൈക്കിളിൽ സ്വകാര്യ വാഹനമിടിച്ച് മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് എമിറാത്തി പെൺകുട്ടികൾ മരിച്ചു.14ഉം 15ഉം വീതം വയസ്സുള്ള പെൺകുട്ടികളാണ് മരിച്ചത്. വാഹനം ഓടിച്ച ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. 37 കാരനായ ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടം ഉണ്ടായതെന്ന് റാസൽഖൈമ പോലീസ് അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരമാണ് റാസൽ ഖൈമയിലെ ഉൾറോഡിൽ അപകടമുണ്ടായ വിവരം പോലീസ് ഓപ്പറേഷൻസ് ആസ്ഥാനത്ത് ലഭിച്ചത്. ഉടൻ തന്നെ പട്രോളിങ്ങ് സംഘവും ദേശീയ ആംബുലൻസും സംഭവസ്ഥലത്തെത്തി.ഗുരുതരമായി പരുക്കേറ്റ രണ്ട് പെൺകുട്ടികളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.