Gulf

റാസൽഖൈമയിൽ പരിശീലന വിമാനം തകർന്ന് പൈലറ്റ് മരിച്ചു

Published

on

യുഎഇയിൽ പരിശീലന വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ട്രെയിനിയുമായി പരിശീലന വിമാനം പറത്തുകയായിരുന്ന ഫ്ലൈറ്റ് ഇൻസ്ട്രക്ടറാണ് മരിച്ചത്. ഫുജൈറ തീരത്താണ് പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിക്കും വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കുമായി രക്ഷാസംഘം തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.

ട്രെയിനി വിദേശ പൗരനാണെന്നാണ് സൂചന. ട്രെയിനിയും ഇൻസ്ട്രക്ടറും വിദേശ പൗരന്മാരാണ്. പരിശീലന വിമാനം അപകടത്തിൽപ്പെട്ടതായി വ്യോമയാന അതോറിറ്റിക്ക് റിപ്പോർട്ട് ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പറന്നുയർന്ന് 20 മിനിറ്റിനുള്ളിൽ വിമാനത്തിന്റെ റഡാർ ബന്ധം നഷ്ടപ്പെട്ടു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടന്ന് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version