യുഎഇയിലെ റാസൽഖൈമയിൽ കെട്ടിടത്തിൽ നിന്ന് വീണ് കൊല്ലം സ്വദേശിനി മരിച്ചു. നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനൻ (28) ആണ് മരിച്ചത്.
റാസൽഖൈമയിൽ ഹോട്ടൽ ജീവനക്കാരിയായിരുന്നു. ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ ജോലിക്ക് കൊണ്ടുപോകാനായി ഹോട്ടലിന്റെ വാഹനം കെട്ടിടത്തിന് മുമ്പിൽ കാത്തുനിൽക്കുമ്പോഴാണ് സംഭവമുണ്ടായത്. സഹപ്രവർത്തകരുടെ കൂടെയായിരുന്നു ഗൗരി താമസിച്ചിരുന്നത്. ഗൗരിയുടെ കുടുംബവും ഷാർജയിൽ തന്നെയാണ് താമസിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്‌കാരം റാസൽഖൈമയിൽ. മധുസൂദനൻ മാധവൻപിള്ളയുടെയും രോഹിണി പെരേരയുടെയും മകളാണ്. സഹോദരങ്ങൾ: മിഥുൻ, അശ്വതി, സംഗീത, ശാന്തി.