പുതുവർഷത്തിൽ കാൻസറിനെതിരായ വാക്സിൻ അവതരിപ്പിക്കാൻ റഷ്യ ഒരുങ്ങുന്നു. 2025 ആദ്യം മുതൽ ഇത് രോഗികൾക്ക് സൗജന്യമായി ലഭ്യമാകും.
റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ ടാസ് പറയുന്നതനുസരിച്ച്, റഷ്യൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെൻ്റർ ജനറൽ ഡയറക്ടർ ആൻഡ്രി കപ്രിൻ, ക്യാൻസറിനുള്ള സ്വന്തം എംആർഎൻഎ വാക്സിനുമായി രാജ്യം തയ്യാറാണെന്ന് അടുത്തിടെ പറഞ്ഞു.
രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന കാൻസർ വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
നേരത്തെ, ക്യാൻസർ വാക്സിൻ ട്യൂമർ വളർച്ചയെ അടിച്ചമർത്താനും രോഗം പടരുന്നത് തടയാനും കഴിയുമെന്ന് മോസ്കോയിലെ ഗമാലിയ നാഷണൽ റിസർച്ച് സെൻ്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ഗിൻ്റ്സ്ബർഗ് ടാസ് വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു.