ജ്യത്തെ ആദ്യത്തെ അംഗീകൃത ലോട്ടറി പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് നൽകി യുഎഇയുടെ ഗെയിമിംഗ് അതോറിറ്റി. ഗെയിം ഡെവലപ്‌മെൻ്റ്, ലോട്ടറി ഓപ്പറേഷൻസ്, ഗെയിമിംഗുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവയിൽ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിംഗ് ഓപ്പറേറ്ററായ ദി ഗെയിം എൽഎൽസിക്കാണ് ലോട്ടറി ലൈസൻസ് ലഭിച്ചത്. ‘യുഎഇ ലോട്ടറി’യുടെ ബാനറിലാണ് പ്രവർത്തിക്കുക. കളിക്കാരുടെ താൽപ്പര്യങ്ങളും സാമ്പത്തിക മുൻഗണനകളും നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വൈവിധ്യമാർന്ന ലോട്ടറി ഗെയിമുകളും മറ്റ് ഗെയിമുകളും എൻ്റിറ്റി വാഗ്ദാനം ചെയ്യും.
ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പ്രഖ്യാപനം രാജ്യത്തെ വാണിജ്യ ഗെയിമിംഗ് മേഖലയ്ക്ക് പുതിയ നാഴികക്കല്ലാണ്. ലോട്ടറി പ്രവർത്തനങ്ങൾക്കായി അച്ചടക്കമുള്ള ലോകോത്തര നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കുന്നത് മാത്രമല്ല, സുരക്ഷിതവും സമ്പുഷ്ടവുമായ വാണിജ്യം പരിപോഷിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ അടിവരയിടുന്നതാണ് യുഎഇ ലോട്ടറിയുടെ ലോഞ്ച് എന്ന് ജിസിജിആർഎ ചെയർമാൻ ജിം മുറെൻ പറഞ്ഞു. ജിസിജിആർഎയുടെ അംഗീകാരമില്ലാതെ യുഎഇയിൽ വാണിജ്യ ഗെയിമിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധവും ശിക്ഷാകരവുമാണെന്നും അധികൃതർ വ്യക്തമാക്കി