Gulf

രാജ്യത്തെ തൊഴിലിടങ്ങളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തി തടയുന്നതില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം തേടി യുഎഇ

Published

on

രാജ്യത്തെ തൊഴിലിടങ്ങളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തി തടയുന്നതില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം തേടി യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം. തൊഴില്‍ സ്ഥലവുമായി ബന്ധപ്പെട്ട 12 തരം പരാതികള്‍ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ചാനലുകള്‍ വഴി അറിയിക്കാമെന്ന് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പൊതുജന പങ്കാളിത്തത്തോടെ സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും മേലുള്ള മേല്‍നോട്ടം വർധിപ്പിക്കാനും നിയമങ്ങള്‍ പാലിക്കുന്നത് മെച്ചപ്പെടുത്താനും തെറ്റായ കീഴ്‌വഴക്കങ്ങള്‍ പരിഹരിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയത്തിന്‍റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ mohre.gov.ae എന്ന വെബ്സൈറ്റ് വഴിയോ 600-590-000 എന്ന നമ്പറില്‍ കോള്‍ സെന്‍ററുമായി ബന്ധപ്പെട്ടോ പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം. വ്യാജ എമിറേറ്റൈസേഷന്‍ കേസുകള്‍, എമിറേറ്റൈസേഷന്‍ ആവശ്യകതകള്‍ പാലിക്കുന
പാലിക്കുന്നതിലെ വീഴ്ചകൾ, പീഡന പരാതികൾ, സേവനാന്ത ആനുകൂല്യങ്ങൾ നിഷേധിക്കൽ, രണ്ട് മണിക്കൂറിൽ കൂടുതൽ അധിക സമയം ജോലി ചെയ്യിക്കൽ, വാർഷിക അവധിയോ നഷ്ടപരിഹാരമോ നൽകാതിരിക്കൽ, നിയമലംഘനം നടത്തുന്ന തൊഴിലാളിയെ റിപ്പോർട്ട് ചെയ്യൽ, തൊഴിലാളികളുടെ താമസനിയമ ലംഘനങ്ങൾ, ആരോഗ്യ, തൊഴിൽ സുരക്ഷാ ലംഘനങ്ങൾ, മധ്യാഹ്ന ഇടവേളയുടെ പ്രാബല്യത്തിലുള്ള സമയങ്ങളിൽ അതിന്റെ ലംഘനം, നിർബന്ധിത തൊഴിൽ, മനുഷ്യക്കടത്ത് എന്നിവയുമായി
ബന്ധപ്പെട്ട പരാതികളാണ് പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനാവുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version