Gulf

രക്തസമ്മർദമുള്ള രോഗികൾക്ക് പുതിയ മരുന്ന് വികസിപ്പിച്ച് അബുദാബി ആരോഗ്യവകുപ്പ്

Published

on

പൾമനറി ആർട്ടീരിയൽ രക്തസമ്മർദമുള്ള രോഗികൾക്കായി വികസിപ്പിച്ച പുതിയ മരുന്നിന് അബുദാബി ആരോഗ്യവകുപ്പ് അംഗീകാരം നൽകി. ഓരോ മൂന്നാഴ്ചയിലൊരിക്കൽ നിർദ്ദിഷ്ട ഡോസുകളിൽ സബ്ക്യുട്ടേനിയസ് കുത്തിവയ്പ്പിലൂടെ നൽകുന്ന വിൻറെവെയർ എന്ന മരുന്ന് മെഡിക്കൽ മേൽനോട്ടത്തിൽ രോഗികൾക്കോ ​​പരിചാരകർക്കോ കൈകാര്യം ചെയ്യാൻ സാധിക്കും.

ശ്വാസകോശ രക്തക്കുഴലുകളിലെ കോശങ്ങളുടെ അമിതമായ വ്യാപനത്തെ തടയുകയാണ് ഈ ഔഷധം ചെയ്യുന്നത്. ഈ പ്രക്രിയ രക്തക്കുഴലിലെ സങ്കോചം കുറയ്ക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ഹൃദയത്തിന്‍റെ പ്രവർത്തനത്തിലുള്ള ബുദ്ധിമുട്ട് ലഘൂകരിക്കുകയും ചെയ്യുന്നു. എന്താണ് വിൻറെവേയർ?

പൾമണറി ആർട്ടീരിയൽ ഹൈപ്പർടെൻഷൻ (പിഎഎച്ച്) ഉള്ള മുതിർന്നവരിൽ വ്യായാമം ചെയ്യാനുള്ള കഴിവ് മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്ന മരുന്നാണ് വിൻറെവേയർ. ഈ രോഗമുള്ളവർക്ക് ശ്വാസകോശത്തിലെ ധമനികളിൽ അസാധാരണമായ ഉയർന്ന രക്തസമ്മർദ്ദമുണ്ടാകും.

ഇത് ശ്വാസതടസം, ക്ഷീണം തുടങ്ങിയവക്ക് കാരണമാവുന്നു. പ്രമുഖ ആഗോള ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ എം എസ് ഡി വികസിപ്പിച്ച വിൻറെവെയറിന്‍റെ ആദ്യ ബാച്ച് ഈ മാസം എത്തി.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും അംഗീകരിച്ച ക്ലിനിക്കൽ പഠനങ്ങൾ പ്രകാരം വിൻറെവെയർ എന്ന മരുന്നിന്‍റെ ഉപയോഗം രോഗം മാരകമാകാനുള്ള സാധ്യത 84 ശതമാനം കുറയ്ക്കും.

രോഗികളുടെ ശരാശരി ആയുർദൈർഘ്യം പത്ത് വർഷത്തിലധികം വർദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ആഗോള സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് പൾമണറി ആർട്ടീരിയൽ ഹൈപ്പർടെൻഷൻ ഒരു ദശലക്ഷത്തിൽ 15 മുതൽ 60 വരെ ആളുകളെ ബാധിക്കുന്നു. രോഗികളിൽ 70 മുതൽ 80 ശതമാനം വരെ സ്ത്രീകളാണ്. 50 നും 65 നും ഇടയിൽ പ്രായമുള്ളവരിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version