തുറമുഖങ്ങൾ എമിറേറ്റിൻ്റെ പ്രധാന വരുമാന സ്രോ തസ്സായിരുന്ന ആദ്യ കാലങ്ങളിൽ വളരെ ആത്മാർഥ മായി കസ്റ്റംസ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചതാണ് ഭ രണാധികാരികളുമായി മികച്ച ബന്ധത്തിന് കാരണ മായത്. ആദ്യകാല പ്രവാസിയായ അദ്ദേഹം മലയാ ളികളടക്കമുള്ളവർക്ക് ഏറെ സഹായങ്ങൾ ചെയ്തി ട്ടുണ്ട്.
പരേതരായ എൻ. ഇസ്മായിൽ പിള്ള, ഹാജറ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: സാലിഹത്ത് കാ സിം. മക്കൾ: ഡോ. സുഹൈൽ (യു.എസ്), സൈമ കാസിം (ന്യൂസിലൻഡ്), സൈറ കാസിം (ഇന്തോ നേഷ്യ). സിനിമാതാരം പ്രേംനസീറിന്റെ പേരക്കുട്ടി യായ രേഷ്മ സുഹൈൽ മരുമകളാണ്. ഖബറടക്കം ശനിയാഴ്ച അസ്ർ നമസ്കാരാനന്തരം അൽഖുസ് ഖബർസ്ഥാനിൽ നടക്കുമെന്ന് ദുബൈയിലുള്ള സ ഹോദരൻ സലീം ഇസ്മായിൽ ‘ഗൾഫ് മാധ്യമ’ത്തെ അറിയിച്ചു.