Gulf

യു.​എ.​ഇ പൗ​ര​ത്വം ന​ൽ​കി ആ​ദ​രി​ച്ച മ​ല​യാ​ളി കാ​സിം പി​ള്ള നി​ര്യാ​ത​നാ​യി

Published

on

56 വ​ർ​ഷം ദു​ബൈ ക​സ്റ്റം​സി​ൽ പ്ര​വ​ർ​ത്തി​ച്ച തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ൻ​കീ​ഴ്​ പെ​രു​ങ്ങു​ഴി സ്വ​ദേ​ശി​യാ​യി​രു​ന്ന കാ​സിം പി​ള്ള (81) ദു​ബൈ സി​ലി​ക്ക​ൺ ഒ​യാ​സി​സി​ലെ വ​സ​തി​യി​ൽ നി​ര്യാ​ത​നാ​യി. 1963ൽ ​ദു​ബൈ​യി​ൽ ക​പ്പ​ലി​റ​ങ്ങി​യ കാ​സിം​പി​ള്ള 14 മാ​സം ബ്രി​ട്ടീ​ഷ്​ ഏ​ജ​ൻ​സി​യി​ൽ ജോ​ലി ചെ​യ്ത​ശേ​ഷ​മാ​ണ്​ ദു​ബൈ ക​സ്റ്റം​സി​ൽ ​ജീ​വ​ന​ക്കാ​ര​നാ​യ​ത്.പി​ന്നീ​ട്​ ദു​ബൈ ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്​​സി​ന്‍റെ വി​വി​ധ ചു​മ​ത​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. വ​കു​പ്പി​ന്‍റെ വ​ള​ർ​ച്ച​ക്ക്​ വ​ലി​യ സം​ഭാ​വ​ന​ക​ള​ർ​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന്​ അ​ന്ത​രി​ച്ച മു​ൻ ദു​ബൈ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ സ​ഈ​ദ്​ ആ​ൽ മ​ക്​​തൂ​മു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.

തുറമുഖങ്ങൾ എമിറേറ്റിൻ്റെ പ്രധാന വരുമാന സ്രോ തസ്സായിരുന്ന ആദ്യ കാലങ്ങളിൽ വളരെ ആത്മാർഥ മായി കസ്റ്റംസ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചതാണ് ഭ രണാധികാരികളുമായി മികച്ച ബന്ധത്തിന് കാരണ മായത്. ആദ്യകാല പ്രവാസിയായ അദ്ദേഹം മലയാ ളികളടക്കമുള്ളവർക്ക് ഏറെ സഹായങ്ങൾ ചെയ്തി ട്ടുണ്ട്.
പരേതരായ എൻ. ഇസ്‌മായിൽ പിള്ള, ഹാജറ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: സാലിഹത്ത് കാ സിം. മക്കൾ: ഡോ. സുഹൈൽ (യു.എസ്), സൈമ കാസിം (ന്യൂസിലൻഡ്), സൈറ കാസിം (ഇന്തോ നേഷ്യ). സിനിമാതാരം പ്രേംനസീറിന്റെ പേരക്കുട്ടി യായ രേഷ്‌മ സുഹൈൽ മരുമകളാണ്. ഖബറടക്കം ശനിയാഴ്ച അസ്ർ നമസ്‌കാരാനന്തരം അൽഖുസ് ഖബർസ്ഥാനിൽ നടക്കുമെന്ന് ദുബൈയിലുള്ള സ ഹോദരൻ സലീം ഇസ്‌മായിൽ ‘ഗൾഫ് മാധ്യമ’ത്തെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version