Gulf

യുഎഇ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

Published

on

കോടിക്കണക്കിന് രൂപ സ്വന്തമാക്കാൻ അതിഭാഗ്യവാനായി ആരുമില്ലായിരുന്നു. എന്നാൽ ഭാഗ്യവാന്മാർ ആയിരക്കണക്കിന് പേർ. ഇന്നലെ(ശനി) രാത്രി നടന്ന ആദ്യ യുഎഇ ലോട്ടറി നറുക്കെടുപ്പിൽ 29,000ത്തിലേറെ പേർ സമ്മാനങ്ങൾ നേടി. ഒന്നാം സമ്മാനമായ 100 ദശലക്ഷം ദിർഹത്തിനും രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹത്തിനും വിജയികളൊന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. നാല് പേർ ഒരുലക്ഷം ദിർഹം സമ്മാനം നേടി. 211 പേർ 1,000 ദിർഹം വീതം സ്വന്തമാക്കി. 28,858 പേർ അഞ്ചാം സമ്മാനമായ 100 ദിർഹം നേടി.

ശനിയാഴ്ച വൈകിട്ട് 8.30ന് യൂട്യൂബിൽ നറുക്കെടുപ്പ് ആയിരക്കണക്കിന് ആളുകൾ തത്സമയം കണ്ടു. വിജയിച്ച നമ്പരുകൾ 26, 19, 9, 11, 18, 17, 7 ആയിരുന്നു. ആതിഥേയരായ ഡയാല മക്കിയും ചാഡി ഖലഫും ഇംഗ്ലിഷിലും അറബികിലും നറുക്കെടുപ്പും അതിന്റെ നിയമങ്ങളും വിശദീകരിച്ചു.

സാധാരണ യുഎഇയിലെ ബിഗ് ടിക്കറ്റ്, ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരാണ് കോടികളുടെ സമ്മാനം സ്വന്തമാക്കാറ്. യുഎഇ ലോട്ടറി നറുക്കെടുപ്പിൽ ഒട്ടേറെ ഇന്ത്യക്കാർ ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും ആർക്കും ഒന്നാം സമ്മാനം നേടാനായില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version