Gulf

യുഎഇ പൊതുമാപ്പ്: ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ

Published

on

യു എ ഇ യിൽ വിസ കാലാവധി കഴിഞ്ഞു നിൽക്കുന്നവർക്ക് നിയമപരമായി വിസ സാധൂകരിക്കുന്നതിന് സർക്കാർ രണ്ടു മാസത്തെ സമയ പരിധി അനുവദിച്ചിരിക്കുന്നു. സെപ്തംബർ 1 ,2024 മുതൽ ഇതു പ്രാബല്യത്തിൽ വരും.

അനധികൃതമായി യു എ ഇ യിൽ താമസിക്കുന്ന പ്രവാസികൾക്ക് ഈ കാലാവധിയിലെ ഇളവ് പ്രയോജനപ്പെടുത്തി , നിയമപരമായി വിസ ലഭിക്കുന്നതിനോ രാജ്യം വിട്ടു പോവുന്നതിനോ അവസരം ലഭിക്കും.

ഇന്ത്യൻ അസോസിയേഷൻ ഷാർജ ഇന്ത്യൻ കോൺസുലേറ്ററുമായി ചേർന്ന് രാജ്യത്തു നിയമസാധുതയില്ലാതെ താമസിക്കുന്ന ഇന്ത്യക്കാർക്ക് രാജ്യം വിട്ടു പോകുന്നതിനുള്ള കഴിയാവുന്ന എല്ലാ സഹായ സഹകരണങ്ങളും നല്കുമെന്ന് അറിയിക്കുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നിയമപരമല്ലാതെ രാജ്യത്ത് താമസിക്കുന്ന പ്രവാസികളോട് അഭ്യർത്ഥിക്കുന്നു.

ഷാർജ ഇന്ത്യൻ അസോസിയേഷനു വേണ്ടി,

നിസാർ തളങ്കര
പ്രസിഡണ്ട്

ശ്രീപ്രകാശ്
ജനറൽ സെക്രട്ടറി

ഷാജി ജോൺ
ട്രഷറർ

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version