ഡിസംബർ രണ്ടിലെ യുഎഇ ദേശീയ ദിനാഘോഷത്തിന് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യഅവധി ലഭിക്കുമെന്ന് അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. ഡിസംബർ 2, 3 ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുമെന്നും 4 മുതൽ പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും എമിറേറ്റ് മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. ഷാർജയിൽ വെള്ളിയാഴ്ചയും വാരാന്ത്യ അവധിയാണ്. മന്ത്രാലയങ്ങൾക്കും കേന്ദ്രഭരണസ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഇതേ അവധി തന്നെ കിട്ടുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്റെ) അറിയിച്ചു.