യുഎഇ ദേശീയദിനം പ്രമാണിച്ച് രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് 2 ദിവസം അവധി ലഭിക്കും. ഡിസംബർ 2,3 തിയതികളിലാണ് അവധിയെന്ന് മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. എന്നാൽ വാരാന്ത്യ അവധിദിനങ്ങളായ ശനി, ഞായർ ഇതോടൊപ്പം ചേരുമ്പോൾ ഫലത്തിൽ 4 ദിവസമായി മാറും. 2024ലെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് മന്ത്രാലയം പ്രഖ്യാപനം നടത്തിയത്.
അതേസമയം, യുഎഇ പൊതുമേഖലയ്ക്ക് 4 ദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 2നാണ് 53–ാമത് ദേശീയദിനം. ഈദ് അൽ ഇത്തിഹാദ്(ദേശീയപ്പെരുന്നാൾ) എന്ന പേരിലായിരിക്കും ഇനിമുതൽ ദേശീയദിനാഘോഷം നടക്കുക. വിവിധ എമിറേറ്റുകൾ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു.