നവംബർ 24 ന് പുലർച്ചെ 2 മുതൽ രാവിലെ 9 വരെ സജീവമായ കാറ്റിനും കടൽക്ഷോഭത്തിനും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും അറേബ്യൻ ഗൾഫിൽ 6 അടി ഉയരത്തിൽ തിരമാല ഉയരാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) പ്രവചനമനുസരിച്ച് യുഎഇ നിവാസികൾക്ക് ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാം. ചില തീരപ്രദേശങ്ങളിലും ദ്വീപുകളിലും താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പമുള്ള അവസ്ഥ കാണാം. രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
ആന്തരിക പ്രദേശങ്ങളിൽ ഈർപ്പം 90 ശതമാനവും പർവതങ്ങളിൽ 15 ശതമാനവും വരെ ഉയരും. അബുദാബിയിൽ 22 ഡിഗ്രി സെൽഷ്യസിനും 31 ഡിഗ്രി സെൽഷ്യസിനും ഇടയിലും ദുബായിൽ 23 ഡിഗ്രി സെൽഷ്യസിനും 32 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില.