യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ്
മെറ്റീരിയോളജി അറിയിച്ചു. യുഎഇയുടെ മിക്ക ഭാഗങ്ങളിലും തുടർച്ചയായ പൊടികാറ്റിനൊപ്പം ഓഗസ്റ്റ് 23 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു.രാജ്യത്തിന്റെ പർവതപ്രദേശങ്ങളിൽ ഇന്ന് താപനില 22 ഡിഗ്രി സെൽഷ്യസിലേക്ക് താഴാനും ആന്തരിക പ്രദേശങ്ങളിൽ ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസിൽ എത്താനും സാധ്യതയുണ്ട്.