ദുബായ് ആസ്ഥാനമായ ട്രാൻസ്ഗാർഡ് ഗ്രൂപ് 1,000 മോട്ടർബൈക്ക് റൈഡർമാരെ നിയമിക്കുന്നു. യുഎഇയിൽ സുരക്ഷാ സൗകര്യങ്ങൾ, മാനേജ്മെന്റ്, ക്യാഷ് സേവനങ്ങൾ, വൈറ്റ് കോളർ സ്റ്റാഫിങ് സേവനങ്ങൾ എന്നിവ നൽകുന്ന കമ്പനിയാണിത്. അപേക്ഷകർക്ക് 2024 ഫെബ്രുവരിയിലോ അതിന് മുൻപോ ലഭിച്ച യുഎഇ ഡ്രൈവിങ് ലൈസൻസ് ആവശ്യമാണ്.
ഡെലിവറി ബൈക്ക് ഡ്രൈവർമാർക്ക് യുഎഇയിലെ ഏറ്റവും വിശ്വസനീയമായ കമ്പനികളിലൊന്നിൽ ചേരാനുള്ള അവസരമാണിതെന്ന് ട്രാൻസ്ഗാർഡ് ഗ്രൂപ്പിന്റെ ഗതാഗത തലവൻ അലൻ മക്ലീൻ പറഞ്ഞു. 2001-ൽ സ്ഥാപിതമായ കമ്പനിയിൽ 61,000-ത്തിലേറെ ആളുകൾ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നു. യുഎഇയിലെ ബാങ്കുകളുടെ എടിഎം മെഷീനുകളിൽ പണമെത്തിക്കുന്നത് ഈ കമ്പനിയാണ്. വിവരങ്ങൾക്ക്:https://uae.fms.ae/transguard-group- ബന്ധപ്പെടുക.