നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ നാഷണൽ സെയ്‌സ്മിക് നെറ്റ്‌വർക്ക് സ്റ്റേഷനുകൾ പ്രകാരം യുഎഇയിൽ ഞായറാഴ്ച 1.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി.
അൽ ഫുജൈറയിലെ ദിബ്ബയിലെ അൽ റഹീബ് മേഖലയിലാണ് രാത്രി 10.27 ന് ഭൂചലനം അനുഭവപ്പെട്ടത്.
എൻസിഎം അനുസരിച്ച്, ഭൂചലനം നിവാസികൾക്ക് നേരിയ തോതിൽ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും പ്രദേശത്തെ ബാധിച്ചില്ല.
സെപ്തംബർ ഒന്നിന് ഫുജൈറയിലെ മസാഫി മേഖലയിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
കൂടാതെ ഇതിന് മുമ്പ്, ഓഗസ്റ്റ് 18 ന് ദിബ്ബ തീരത്ത് 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.