Gulf

യുഎഇയിൽ നിന്ന് വിസിറ്റ് വിസ 90 ദിവസത്തേക്ക് നീട്ടാനാകും

Published

on

യുഎഇയില്‍ താമസിക്കുന്ന കുടുംബാംഗമോ സുഹൃത്തോ സ്‌പോണ്‍സര്‍ ചെയ്യുന്ന സന്ദര്‍ശന വിസയിലെത്തിയവര്‍ക്ക് വിസ 90 ദിവസം വരെ നീട്ടാന്‍ കഴിയും. 30 ദിവസത്തേക്കും 60 ദിവസത്തേക്കും നീട്ടാനും ഓപ്ഷനുണ്ടെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി)യുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

استثمر في عقود الفروقات لسالك واستفد من إحدى أكبر الشركات في الإمارات العربية المتحدة.

അബൂദാബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ അല്ലെങ്കില്‍ ഫുജൈറ എന്നിവിടങ്ങളിലേക്കുള്ളതാണ് സന്ദര്‍ശന വിസ ഉണ്ടെങ്കില്‍, വിസ നീട്ടുന്നതിനുള്ള അധികാരം ഐസിപിയാണ്. ഇവിടങ്ങളിലെ വിസ എക്സ്റ്റന്‍ഷന്‍ അപേക്ഷ മൂന്ന് ചാനലുകളിലൂടെ നല്‍കാം.

ഐസിപി സ്മാര്‍ട്ട് സേവനങ്ങളുടെ വെബ്‌സൈറ്റ്: smartservices.icp.gov.ae
ഐസിപി മൊബൈല്‍ ആപ്പ് ‘UAEICP’, ഇത് ആപ്പിള്‍, ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ലഭ്യമാണ്.
ഐസിപി അധികാരപ്പെടുത്തിയ ടൈപ്പിംഗ് സെന്റര്‍. ഓരോ എമിറേറ്റിലെയും അംഗീകൃത ടൈപ്പിംഗ് സെന്ററുകളുടെ ലിസ്റ്റ് കണ്ടെത്താന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: https://icp.gov.ae/en/typing-offices/

എന്‍ട്രി പെര്‍മിറ്റിന്റെ യഥാര്‍ത്ഥ പകര്‍പ്പ്
സന്ദര്‍ശന വിസ ഉടമയുടെ കളര്‍ പാസ്പോര്‍ട്ട് ഫോട്ടോ
വാടക കരാര്‍ അല്ലെങ്കില്‍ ഹോട്ടല്‍ റിസര്‍വേഷന്‍ വിശദാംശങ്ങള്‍
മടക്ക ടിക്കറ്റിന്റെ പകര്‍പ്പ്
നേരത്തേ നല്‍കിയ സെക്യൂരിറ്റി ഡെപ്പോസിറ്റ് രസീതിന്റെ പകര്‍പ്പ്
സ്‌പോണ്‍സറുടെ എമിറേറ്റ്‌സ് ഐഡി കാര്‍ഡ് കോപ്പിയുടെ ഇരു വശങ്ങളും.

ഐസിപി സ്മാര്‍ട്ട് സര്‍വീസസ് പ്ലാറ്റ്ഫോം വഴി വിസിറ്റ് വിസ വിപുലീകരണത്തിന് അപേക്ഷ ശേഷം 862 ദിര്‍ഹം ഫീസ് അടച്ചാല്‍ അപേക്ഷ സമര്‍പ്പിച്ചതായി നിങ്ങള്‍ക്ക് ഐസിപിയില്‍ നിന്ന് ഒരു സ്ഥിരീകരണം ലഭിക്കും. ഐസിപി പ്രകാരം, ഒരിക്കല്‍ അംഗീകരിച്ചാല്‍ ഒരു സന്ദര്‍ശന വിസ ഇഷ്യു ചെയ്യുന്നതിന് ഏകദേശം രണ്ട് മുതല്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ എടുക്കും. അപേക്ഷാ ഫോമില്‍ നല്‍കുന്ന ഇമെയില്‍ വിലാസത്തിലാണ് കാലാവധി നീട്ടിയ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുക. അപേക്ഷയില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സേവന ഫീസ് വ്യത്യാസപ്പെടാമെന്ന് ഐസിപി വെബ്‌സൈറ്റ് പറയുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version