Gulf

യുഎഇയിൽ നബിദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

Published

on

രാജ്യത്ത് നബിദിനത്തോടനുബന്ധിച്ച് ഈ മാസം 15 ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള അവധി പ്രഖ്യാപിച്ച് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള അവധിയായിരിക്കും. സർക്കാർ മേഖലയ്ക്ക് നേരത്തെ തന്നെ ഈ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. അവധി ദിവസം ജോലി ചെയ്യുന്നവർക്ക് അവധിക്ക് പകരമായി മറ്റൊരു ദിവസം ശമ്പളത്തോട് കൂടിയ അവധി ലഭിക്കാൻ അർഹതയുണ്ട്. ഗൾഫ് ഉൾപ്പെടെ മിക്ക ​ഗൾഫ് രാജ്യങ്ങളിലും പ്രവാചകന്റെ ജന്മദിനം ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉൽ അവ്വൽ 12-നാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം നബിദിന അവധി ഇരട്ടിമധുരം നൽകുന്നു. ഏറെ കാലത്തിന് ശേഷമാണ് തിരുവോണ ദിവസം പൊതു അവധി വരുന്നത്. ഇത് വൻ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മലയാളി പ്രവാസികൾ

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version