യുഎഇ ശൈത്യകാലത്തേക്ക് കടക്കുന്നു. വരും ആഴ്ചകളിൽ യുഎഇയിലെ താപനില 12 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ (NCM) വിദഗ്ധന്‍ പറയുന്നതനുസരിച്ച്, രാജ്യം തണുപ്പ് കാലത്തേക്ക് കടക്കുന്നതിനാല്‍ കുറച്ച് മഴയും കാറ്റും പ്രതീക്ഷിക്കാം. അതിനാല്‍, കുട കൈയ്യില്‍ സൂക്ഷിക്കുന്നതും ഉപയോഗപ്രദമാണ്.
ഡിസംബർ 16 മുതൽ വടക്ക് – പടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടും. ഇത് ക്രമേണ താപനില കുറയുന്നതിന് ഇടയാക്കും. യുഎഇയിലുടനീളമുള്ള താപനില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ആരംഭിച്ച് ക്രമേണ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് 5-7 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിദഗ്ധൻ ഡോ അഹമ്മദ് ഹബീബ് പറഞ്ഞു.