Gulf

യുഎഇയില്‍ പുതുതായി നടപ്പാക്കിയ ബസ് ഓണ്‍ ഡിമാന്‍ഡിന്‍റെ നിരക്ക് കുറച്ചു

Published

on

യുഎഇയില്‍ പുതുതായി നടപ്പാക്കിയ ബസ് ഓണ്‍ ഡിമാന്‍ഡിന്‍റെ നിരക്ക് കുറച്ചു. ബിസിനസ് ബേ മേഖലയിലെ നിരക്കാണ് കുറച്ചത്. ബിസിനസ് ബേ മേഖലയിൽ ബസ് ഓൺ ഡിമാൻഡിന് ആവശ്യക്കാർ ഏറിയതിനാൽ അഞ്ച് ദിർഹത്തിൽനിന്ന് രണ്ട് ദിർഹമായാണ് ചാർജ് കുറച്ചത്. നിരക്ക് കുറച്ചതോടെ ബിസിനസ് ബേയിലെ ഗതാഗതകുരുക്കിനും പരിഹാരമാകും. താമസക്കാരെയും വിനോദസഞ്ചാരികളെയും പൊതുഗതാഗതത്തിന്‍റെ ഭാഗമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർടിഎയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി ഡയറക്ടർ ആദൽ ഷഖ്രി അറിയിച്ചു. കൂടാതെ, പൊതുഗതാഗതമേഖലയെ കൂടുതൽ ആളുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിനും കൂടിയാണ് യാത്രാ നിരക്ക് കുറച്ചത്. ബിസിനസ് ബേയ്ക്ക് പിന്നാലെ പത്ത് പ്രദേശങ്ങളില്‍ കൂടി ഈ സേവനം വ്യാപിപ്പിക്കും. അടുത്തവർഷം പകുതിയോടെ 41 ബസുകളുമായി കൂടുതൽ മേഖലയിൽ ബസ് ഓൺ ഡിമാൻഡ് എത്തുമെന്നും ആദൽ ഷഖ്രി പറഞ്ഞു. സ്വന്തം വാഹനത്തിൽ വരുന്നവർ പോലും ബസ് ഓൺ ഡിമാൻഡിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായ് ബസ് ഓൺ ഡിമാൻഡ് ആപ്ലിക്കേഷൻ വഴിയാണ് വാഹനം ബുക്ക് ചെയ്യേണ്ടത്. ഒരേ ദിശയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ബസ് ഓണ്‍ ഡിമാന്‍ഡ് ഉപകാരപ്പെടും. സ്മാർട് ആപ്ലിക്കേഷൻ വഴിയാണ് ബുക്ക് ചെയ്യാനാകുക. Citylink Shuttle, DrivenBus,Fluxx Daily എന്നീ സ്മാർട് ആപ്പുകൾ ഉപയോഗിക്കാം. ഒരു കാറില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളെക്കാള്‍ അധികം ഉണ്ടെങ്കിൽ മിനി ബസിൽ ഒരുമിച്ച് യാത്ര ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version