Gulf

യുഎഇയിലെ 93 പള്ളികളില്‍ ഇനി മലയാളത്തിലും പ്രഭാഷണം കേള്‍ക്കാം.

Published

on

അറബിയിതര സമൂഹങ്ങളെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതിയെന്ന് ഷാര്‍ജ ഇസ്ലാമികകാര്യവിഭാഗം അറിയിച്ചു. മലയാളത്തിന് പുറമെ തമിഴ്, ഇംഗ്ലീഷ്, ഉറുദു, പാഷ്‌തോ എന്നീ ഭാഷകളില്‍ പ്രഭാഷണം നടത്തും. ഷാര്‍ജ നഗരത്തില്‍ 74 പള്ളികളിലും എമിറേറ്റിന്റെ മധ്യമേഖലയിലെ പത്ത് പള്ളികളിലും കിഴക്കന്‍ മേഖലയിലെ ഒന്‍പത് പള്ളികളിലുമായാണ് പ്രഭാഷണം പുതിയ പദ്ധതി പ്രകാരം നടപ്പിലാക്കുന്നത്.\സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും മതപരമായ അറിവുകള്‍ പകരുക, മതപരവും ദൈനംദിനവുമായ കാര്യങ്ങളെക്കുറിച്ച് വിശ്വാസികളെ ബോധവത്കരിക്കുക, മതപാഠങ്ങള്‍ ജനങ്ങളെ ഫലപ്രദമായി പഠിപ്പിക്കുക, ജീവിത മൂല്യങ്ങളും പെരുമാറ്റരീതികളും പകര്‍ന്നുനല്‍കുക എന്നിവയെല്ലാമാണ് പുതിയ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവില്‍ എമിറേറ്റിലെ വിവിധ പള്ളികളില്‍ അറബിയിതര ഭാഷകളില്‍ ഖുതുബ നിര്‍വഹിക്കുന്നുണ്ട്. ഇത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യപടിയായി അംഗീകൃത ഭാഷകളില്‍ പ്രഭാഷണങ്ങളും അധ്യാപനങ്ങളും നടത്താന്‍ യോഗ്യരായവരെ തെരഞ്ഞെടുക്കും. ഇതിനുശേഷം, ജനങ്ങള്‍ കൂടുതല്‍ താമസിക്കുന്ന പ്രാദേശികയിടങ്ങള്‍ കണ്ടെത്തുകയും അവിടെ ഏതൊക്കെ ഭാഷകള്‍ ഏതെല്ലാം പള്ളികളിലെന്ന് നിശ്ചയിക്കുകയും ചെയ്യും. ഷാര്‍ജ സിറ്റി ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസസുമായി സഹകരിച്ച് നടത്തുന്ന പുതിയ സംരംഭത്തില്‍ ഇത്തരത്തില്‍ രാജ്യത്തെ പള്ളികളില്‍ നടത്തുന്ന ആദ്യത്തെ ശ്രമമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version