Gulf

യുഎഇയിലെ ഖാലിദ് അല്‍ അമരി സാനിയ മിര്‍സയുമായി കൂടിക്കാഴ്ച നടത്തി

Published

on

സാമൂഹിക മാധ്യമങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ഏറെ പരിചിതനാണ് യുഎഇയിലെ പ്രശസ്തനായ സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍ ഖാലിദ് അല്‍ അമരി. ആവേശകരമായ യാത്രാ വീഡിയോകള്‍ക്കും കുടുംബ ഉള്ളടക്കത്തിനും പേരുകേട്ട ജനപ്രിയ താരമാണിദ്ദേഹം.

ഇപ്പോള്‍ ഹൈദരാബാദിലുള്ള ഖാലിദ് അല്‍ അമരി ഇന്ത്യയുടെ ടെന്നിസ് സെന്‍സേഷന്‍ ആയിരുന്ന സാനിയ മിര്‍സയെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. പാകിസ്താന്‍ ക്രിക്കറ്ററായ ശുഐബ് മാലിക്കിനെ വിവാഹം ചെയ്ത ശേഷം സാനിയ വര്‍ഷങ്ങളായി ദുബായിലാണ് താമസിക്കുന്നത്.

ജന്മനാട്ടില്‍ തിരിച്ചെത്തിയ സാനിയയെ ദുബായില്‍ നിന്ന് അതിഥി തേടിയെത്തുകയായിരുന്നു. പേരുകേട്ട ഹൈദരാബാദി ബിരിയാണി രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് തവണ കഴിച്ചതിന്റെ കഥ അല്‍ അമരി നേരത്തേ പോസ്റ്റ് ചെയ്തിരുന്നു.

ഓഗസ്റ്റ് 17 വ്യാഴാഴ്ച ഹൈദരാബാദില്‍ എത്തിയതു മുതല്‍ ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ തന്റെ യാത്രാ അനുഭവങ്ങള്‍ ഫോളേവേഴ്‌സുമായി പങ്കിടുകയാണ് അല്‍ അമരി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അല്‍ അമരി ഇപ്പോഴത്തെ ദുബായിക്കാരി സാനിയയെ ഹൈദരാബാദില്‍ കണ്ടുമുട്ടിയത്.

‘ഒടുവില്‍ ടെന്നീസ് സൂപ്പര്‍താരം സാനിയ മിര്‍സയ്‌ക്കൊപ്പം ഹൈദരാബാദിലെ അവളുടെ മനോഹരമായ വീട്ടില്‍ ഇരിക്കാനും അവളുടെ പ്രചോദനാത്മകമായ യാത്രയെക്കുറിച്ച് കൂടുതലറിയാനും കഴിഞ്ഞത് ഒരു ബഹുമതിയാണ്. അല്ലാഹു നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും എപ്പോഴും അനുഗ്രഹിക്കട്ടെ- അല്‍ അമരി ഫെയ്‌സ്ബുക്കില്‍ എഴുതി.

ഇന്ന് വൈകുന്നേരം (ആഗസ്ത് 19 ശനിയാഴ്ച) ഡെക്കാന്‍ കിച്ചണില്‍ അല്‍ അമരി തന്റെ ആരാധകര്‍ക്കായി ഒരു മീറ്റ് ആന്‍ഡ് ഗ്രീറ്റ് സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version