Gulf

മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ: ഓൺലൈൻ ബുക്കിങ് നിർത്തി വിമാനക്കമ്പനികൾ| നേരത്തെ എയർപോർട്ടിലെത്താൻ നിർദ്ദേശം

Published

on

ലോകമെമ്പാടും മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ. സ്ട്രൈക്ക് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്‌തതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് പ്രവർത്തനങ്ങൾ തകരാറിലായത്. വിൻഡോസ് തകരാർ വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്.വിമാനകമ്പനികൾ ഓൺലൈൻ ബുക്കിംഗ് നിർത്തിവെച്ചിരിക്കുകയാണ്സ്പൈസ് ജെറ്റ്, ആകാശ,ഇൻഡിഗോ തുടങ്ങിയകമ്പനികളാണ് ഓൺലൈൻബുക്കിംഗ് നിർത്തിയത്. സേവനദാതാവുമായുള്ള സാങ്കേതികതകരാറാണ് ബുക്കിംഗ്നിർത്താൻ കാരണമെന്ന്കമ്പനികൾഅറിയിച്ചിരിക്കുന്നത്.

എയർപോർട്ടുകളിൽ മാനുവൽ ചെക്ക്-ഇൻ, ബോർഡിംഗ് പ്രക്രിയകൾ ഉണ്ടാകും. ഓൺ ലൈൻ ചെക്കിങ് സേവനങ്ങളും താൽക്കാലികമായി ലഭ്യമാകില്ല. യാത്രക്കാർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് കമ്പനികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.ത കരാറുകൾ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന വിഷയത്തിൽ മൈക്രോസോഫ്റ്റിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version