Sports

മെസ്സി, ഹാളണ്ട്, എംബാപ്പെ, ബെൻസീമ അടക്കം 30 പേർ; ബലോൻ ദ് ഓർ പുരസ്കാര പട്ടിക പുറത്ത്

Published

on

പാരിസ്: ബലോൻ ദ് ഓർ 2023ലേക്കുള്ള താരങ്ങളുടെ പട്ടിക പുറത്തുവന്നു. അർജന്റീനൻ ലോകകപ്പ് ഹീറോ ലയണൽ മെസ്സി, മാ‍‍‍ഞ്ചസ്റ്റർ സിറ്റിയുടെ ​ഗോളടിയന്ത്രം എർലിങ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയൻ എംബാപ്പ എന്നിവർ പ്രതീക്ഷിച്ചതുപോലെ പട്ടികയിൽ ഇടം പിടിച്ചു. ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ, റോഡ്രി​ഗോ ഹെർണാണ്ടസ്, റൂബൻ ഡയാസ്, ജൂലിയൻ അൽവാരസ്, ആന്റോണിയോ ​​ഗ്രീസ്മാൻ, റോബർട്ട് ലെവന്‍ഡോവ്‌സ്‌കി തുടങ്ങിയവരും പട്ടികയിൽ ഉണ്ട്.

നിലവിലത്തെ ജേതാവായ കരീം ബെൻസീമയും ബലോൻ ദ് ഓർ പട്ടികയിലുണ്ട്. യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്കാര പട്ടികയിൽ ഇടം പിടിച്ച കെവിൻ ഡി ബ്രൂയ്നെ ബലോൻ ദ് ഓർ പട്ടികയിലും ഇടം നേടി. ലിവർപൂൾ താരം മുഹമ്മദ് സലാ, മാഞ്ചസ്റ്റർ യുണൈറ്റഡ് ​ഗോൾകീപ്പർ ആന്ദ്ര ഒനാന തുടങ്ങിയവരും പട്ടികയിൽ ഇടം പിടിച്ചു. ഹാരി കെയിൻ, ലൗട്ടൗരോ മാർട്ടിനസ്, ബെർണാഡോ സിൽവ, ജൂഡ് ബെല്ലിങ്ഹാം, ബുക്കായോ സാക്ക, ലൂക്കാ മോഡ്രിച്ച് എന്നിവരും ബലോൻ ദ് ഓർ പുരസ്കാരത്തിനായി മത്സരിക്കും.

മികച്ച ​ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫിയ്ക്കുള്ള പട്ടികയിൽ അർജന്റീനൻ താരം എമിലിയാനോ മാർട്ടിനെസ് ഇടം നേടി. ബലോൻ ദ് ഓർ പുരസ്കാരത്തിനായും അർജന്റീനൻ ​ഗോൾകീപ്പർ മത്സരിക്കും. സെൽവിയ വിട്ട് അൽ ഹിലാലിൽ എത്തിയ യാസ്സിന്‍ ബോനോ, മാഞ്ചസ്റ്റർ സിറ്റി ​ഗോൾ കീപ്പർ എൻഡേഴ്സൺ തുടങ്ങിയവരും പട്ടികയിലുണ്ട്. ബലോൻ ദ് ഓർ പുരസ്കാരത്തിനായി മത്സരിക്കുന്ന ആന്ദ്ര ഒനാന മികച്ച ​ഗോൾ കീപ്പർക്കുള്ള പട്ടികയിലും ഇടം നേടിയിട്ടുണ്ട്.

വനിതകളുടെ പട്ടികയിൽ യുവേഫ ജേതാവ് ഐറ്റാന ബോൺമതി ഇടം നേടി. ബാഴ്സിലോണയ്ക്ക് വേണ്ടിയും ലോകകപ്പിൽ സ്പെയ്നിന് വേണ്ടിയും നടത്തിയ മികച്ച പ്രകടനമാണ് ബോൺമതിയ്ക്ക് ​ഗുണമായത്. ജർമ്മൻ താരം അലക്സാണ്ട്ര പോപ്പാണ് പട്ടികയിൽ ഇടം നേടിയ മറ്റൊരു താരം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version