മെഡി മിക്സ് കമ്പനി മാനേജിങ് ഡയറക്റും ചെയർമാനുമായ എ.വി. അനൂപിന്റെ ഓർമക്കുറിപ്പുകൾ ‘യുടേണി’ന്റെ തമിഴ് പതിപ്പ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഇംഗ്ലീഷ് പതിപ്പിന്റെ കവറും പുറത്തിറക്കി. തമിഴ് പതിപ്പിന്റെ ആദ്യപ്രതി ക്വാൻടാ ഗ്രൂപ്പ് ചെയർമാൻ ജയന്തിമാല സുരേഷ് ഏറ്റുവാങ്ങി. പ്രവാസി തമിഴ് ക്ഷേമ സമിതി അംഗം എസ്.എസ്. മീരാൻ, പോൾ പ്രഭാകർ, തമിഴ് സംഘം പ്രസിഡന്റ് രമേശ് വിശ്വനാഥൻ എന്നിവരും സന്നിഹിതരായിരുന്നു. വ്യവസായ രംഗത്തെ വ്യക്തിപരവും പ്രഷനലുമായ അനുഭവങ്ങളാണ് പുസ്തകത്തിൽ. മലയാളത്തിൽ നേരത്തെ പുറത്തിറക്കിയ പുസ്തകം ഇതിനകം 5 പതിപ്പുകളായി.
പെൻക്വീൻ റാൻഡം ഹൗസ് ആണ് ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുന്നത്. കവിറിന്റെ പ്രകാശനം ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ് നിർവഹിച്ചു. ഓർമക്കുറിപ്പുകളുടെ രണ്ടാം ഭാഗവും പുറത്തിറക്കുമെന്ന് എ.വി. അനൂപ് പറഞ്ഞു.