Gulf

മുസ്ലിം ലീഗ് നേതാവും കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയുമായ സി.എച്ച്. മുഹമ്മദ് കോയയെ അനുസ്മരിച്ചു

Published

on

ഷാർജ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നേതാവും കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയുമായ സി.എച്ച്. മുഹമ്മദ് കോയയെ അനുസ്മരിച്ചു. മാധ്യമ പ്രവർത്തകൻ ഡോ. അരുൺ കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.

ഷാർജ കെഎംസിസി പ്രസിഡന്‍റ് ഹാശിം നൂഞ്ഞേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് മുഖ്യാതിഥിയായി.സ്വതന്ത്ര ഭാരതത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്‍റെ പ്രത്യയശാസ്ത്രത്തെ സ്വജീവിതം കൊണ്ട് പ്രകാശിപ്പിച്ച നേതാവാണ് സി.എച്ച്. മുഹമ്മദ് കോയയെന്ന് പി.കെ. നവാസ് പറഞ്ഞു.

ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്‍റ് നിസാർ തളങ്കര, അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, ഷാർജ കെഎംസിസി ഭാരവാഹികളായ മുജീബ് തൃക്കണാപുരം, കെ അബ്ദുൽ റഹ്മാൻ , ടി. ഹാശിം, നസീർ കുനിയിൽ, അബ്ദുല്ല മല്ലച്ചേരി, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അൽ റസിൽ എന്നിവർ പ്രസംഗിച്ചു. കെഎംസിസി കോഴിക്കോട് ജില്ല ആക്ടിംഗ് ജന. സെക്രട്ടറി ഷമീൽ പള്ളിക്കര സ്വാഗതവും അഷ്റഫ് അത്തോളി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version