Gulf

മുത്തൂറ്റ് എക്സ്ചേഞ്ചിൻ്റെ ലൈസൻസ് പിൻവലിച്ച് യു എ ഇ

Published

on

ധ​ന ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ മു​ത്തൂ​റ്റ്​ എ​ക്സ്​​ചേ​ഞ്ചി​ന്‍റെ ലൈ​സ​ൻ​സ്​ യു.​എ.​ഇ സെ​​ൻ​ട്ര​ൽ ബാ​ങ്ക്​ പി​ൻ​വ​ലി​ച്ചു.

സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ളും ച​ട്ട​ങ്ങ​ളും അ​നു​സ​രി​ച്ച് മൂ​ല​ധ​ന​വും ഓ​ഹ​രി മൂ​ല്യ​വും നി​ല​നി​ർ​ത്തു​ന്ന​തി​ൽ ക​മ്പ​നി പ​രാ​ജ​യ​പ്പെ​ട്ട​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ താ​ൽ​ക്കാ​ലി​ക​മാ​യി ലൈ​സ​ൻ​സ്​ പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന്​​ യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്കി​നെ ഉ​ദ്ധ​രി​ച്ച്​ വാം​ ​റി​പ്പോ​ർ​ട്ട്​ ചെ​യ്തു​.

കേ​ര​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കി​ങ്​ ഇ​ത​ര സ്ഥാ​പ​ന​മാ​യ മു​ത്തൂ​റ്റ്​ ഗ്രൂ​പ്പി​ന്‍റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​ണ് യു.​എ.​ഇ​യി​ലെ മു​ത്തൂ​റ്റ്​​ എ​ക്സ്​​ചേ​ഞ്ച്. 2010ലാ​ണ്​ മു​ത്തൂ​റ്റ്​ എ​ക്സ്​​ചേ​ഞ്ചി​ന് യു.​എ.​ഇ​യി​ൽ ​ പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ച്ച​ത്.

എന്നാൽ, യു.എ.ഇയിൽ മുത്തൂറ്റിന് പരിമിതമായ വി പണി വിഹിതമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഈ മേഖലയിൽ നിന്നുള്ളവർ നൽകുന്ന സൂചന. കർശ ന നിബന്ധനകളിലൂടെയും മേൽനോട്ടത്തിലൂടെ യും രാജ്യത്തെ എല്ലാ എക്സ്ചേഞ്ച് സ്ഥാപനങ്ങ ളും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക യാണ് ലക്ഷ്യമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

യു.എ.ഇയിലെ സാമ്പത്തിക സമ്പ്രദായങ്ങളുടെ സുതാര്യതയും സത്യസന്ധതയും സംരക്ഷിക്കുന്ന തിനായാണ് നിബന്ധനകളും നിലവാരങ്ങളും പുറ പ്പെടുവിക്കുന്നത്. മുത്തൂറ്റ് കൂടാതെ ലുലു, ജോയ് ആലുക്കാസ് തുടങ്ങിയ സ്ഥാപനങ്ങളാണ് യു.എ.ഇ യിൽ പ്രവർത്തിക്കുന്ന പ്രമുഖ എക്സ‌്ചേഞ്ച് സ്ഥാ പനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version