Gulf

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇതുവരെ 370 പേർ മരണപ്പെട്ടു

Published

on

രക്ഷാദൗത്യം ആറാം ദിനത്തിലും പുരോഗമിക്കുകയാണ്. ഇനിയും നിരവധി പേരെ മണ്ണിനടിയില്‍ നിന്നായി ലഭിക്കാനുണ്ട് എന്നാണ് വിവരം. മരണസംഖ്യ ഓരോ മണിക്കൂറിലും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തില്‍ എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്‌സ്, സന്നദ്ധസംഘടനകള്‍ എന്നിവയാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. ഇതുവരെയായി 3 70 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ ചാലിയാറിൽ നിന്ന് ഇന്നു ലഭിച്ചത് 12 മൃതദേഹങ്ങൾ ഇനിയും 69 പേരെ കണ്ടെത്താനുണ്ട്.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച, തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിച്ചു. ഇന്ന് (ഞായറാഴ്ച) എട്ട് മൃതദേഹങ്ങളാണ് സംസ്കരിച്ചതെന്ന് റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു. മേപ്പാടി കമ്യൂണിറ്റി ഹാളില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ സംസ്‌കാരസ്ഥലത്തേക്ക് എത്തിച്ച്  പുത്തുമല ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ തോട്ടത്തിലാണ് മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിച്ചത്. സര്‍വമത പ്രാര്‍ഥനയോടെയാണ് സംസ്‌കാരം നടന്നത്. ഇതിനായുള്ള സൗകര്യവും ഒരുക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version