മുഖംമൂടി ധരിച്ചെത്തി വാഹനം മോഷ്ടിച്ച ഏഷ്യന്‍ വംശജനെയും മോഷ്ടിച്ച വാഹനങ്ങളുടെ വിഡിയോകളും പടങ്ങളും പ്രചരിപ്പിച്ചയാളെയും അറസ്റ്റ് ചെയ്ത് റാക് പൊലീസ്.
എമിറേറ്റില്‍ നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച ഒരു ഏഷ്യന്‍ മോഷ്ടാവിനെ നേരത്തേ പിടികൂടിയതിനെതുടര്‍ന്ന് പ്രത്യേക ടീം രൂപവത്കരിച്ച് അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. മുഖംമൂടി ധരിച്ചയാളുടെ മോഷണ ശ്രമങ്ങളെക്കുറിച്ച് റാക് പൊലീസിന് നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നതായി റാക് പൊലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. താരീഖ് മുഹമ്മദ് ബിന്‍ സെയ്ഫ് പറഞ്ഞു.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്മെന്റില്‍നിന്നുള്ള പ്രത്യേക സംഘം രൂപവത്കരിച്ച് തെളിവുകള്‍ ശേഖരിച്ച് കര്‍മപദ്ധതി തയാറാക്കിയതാണ് കുറ്റവാളിയെ കുടുക്കാന്‍ സഹായിച്ചത്. ചോദ്യം ചെയ്യലില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്ത് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു.