Gulf

മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി വാ​ഹ​നം മോ​ഷ്ടി​ച്ച ഏ​ഷ്യ​ന്‍ വം​ശ​ജ​നെ അ​റ​സ്റ്റ് ചെ​യ്ത് റാ​ക് പൊ​ലീ​സ്

Published

on

മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി വാ​ഹ​നം മോ​ഷ്ടി​ച്ച ഏ​ഷ്യ​ന്‍ വം​ശ​ജ​നെ​യും മോ​ഷ്ടി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ വി​ഡി​യോ​ക​ളും പ​ട​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച​യാ​ളെ​യും അ​റ​സ്റ്റ് ചെ​യ്ത് റാ​ക് പൊ​ലീ​സ്.

എ​മി​റേ​റ്റി​ല്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച ഒ​രു ഏ​ഷ്യ​ന്‍ മോ​ഷ്ടാ​വി​നെ നേ​ര​ത്തേ പി​ടി​കൂ​ടി​യ​തി​നെ​തു​ട​ര്‍ന്ന് പ്ര​ത്യേ​ക ടീം ​രൂ​പ​വ​ത്ക​രി​ച്ച് അ​ധി​കൃ​ത​ര്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. മു​ഖം​മൂ​ടി ധ​രി​ച്ച​യാ​ളു​ടെ മോ​ഷ​ണ ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് റാ​ക് പൊ​ലീ​സി​ന് നി​ര​വ​ധി റി​പ്പോ​ര്‍ട്ടു​ക​ള്‍ ല​ഭി​ച്ചി​രു​ന്ന​താ​യി റാ​ക് പൊ​ലീ​സ് ഓ​പ​റേ​ഷ​ന്‍സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ ഡോ. ​താ​രീ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സെ​യ്ഫ് പ​റ​ഞ്ഞു.

ക്രി​മി​ന​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​ന്‍ ഡി​പ്പാ​ര്‍ട്മെ​ന്‍റി​ല്‍നി​ന്നു​ള്ള പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ച് തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച് ക​ര്‍മ​പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​ണ് കു​റ്റ​വാ​ളി​യെ കു​ടു​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ള്‍ ത​ക​ര്‍ത്ത് വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച​താ​യി പ്ര​തി സ​മ്മ​തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version