‘ഞാൻ എൻഡോസ്കോപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഭക്ഷണ കുഴലിൻ്റെ തുടക്കത്തിൽ കുറച്ച് രക്തക്കറകൾ ഉണ്ടായിരുന്നു. സൂക്ഷ്മപരിശോധനയിൽ മീൻ മുള്ളിൻ്റെ അറ്റം കണ്ടെത്തി’, ഡോ പത്മനാഭൻ പറഞ്ഞു.
കുട്ടി സഹകരിക്കാത്തതിനാൽ അനസ്തേഷ്യ നൽകേണ്ടി വന്നു. എൻഡോസ്കോപ്പ്, ക്യാമറ, പ്രത്യേക ഫോഴ്സ്പ്സ് എന്നിവ ഉപയോഗിച്ചാണ് മുള്ള് നീക്കം ചെയ്തത്. പുറത്തെടുത്ത മീൻ മുള്ളിൻ്റെ നീളം ഏകദേശം 4-5 സെൻ്റീമീറ്റർ ആയിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.
ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഗൗരവമായി തന്നെ കാണണമെന്ന് ഡോ.കിഷോർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഭക്ഷണം കഴിക്കുമ്പോൾ കുടുങ്ങുന്ന മുള്ള് താഴേക്ക് പോകുമെന്ന് കരുതിയേക്കാം. പക്ഷേ വിഴുങ്ങുമ്പോൾ മൂർച്ചയുള്ള അറ്റം ഭക്ഷണ കുഴലിൽ തുളച്ചുകയറുകയും നെഞ്ച് പോലുള്ള ഭാഗങ്ങളിലേക്ക് നീങ്ങുകയും അത് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.
ഇത്തരം അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം
- എല്ലുകളോ മുള്ളോ ഉണ്ടോയെന്ന് പരിശോധിച്ച ശേഷം ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കുക.
- പ്രായമായവർ ഭക്ഷണം കഴിക്കുമ്പോൾ പല്ലുകൾ നീക്കം ചെയ്യണം, കാരണം അവ ഭക്ഷണത്തോടൊപ്പം വിഴുങ്ങുകയും ഉള്ളിൽ കുടുങ്ങിപ്പോകുകയും ചെയ്യും.
- നിങ്ങളുടെ ശിരോവസ്ത്രമോ വസ്ത്രമോ ക്രമീകരിക്കുമ്പോൾ പിൻ വായിൽ സൂക്ഷിക്കരുത്. അത് അകത്തേക്ക് പോയി ശ്വാസനാളത്തിൽ തുളച്ചുകയറിയേക്കാം.
- തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ വെള്ളം കുടിക്കുക. വിരൽ ഇടുകയോ ഭക്ഷണം വിഴുങ്ങുകയോ ചെയ്യരുത്. കാരണം അത് കൂടുതൽ ആഴത്തിൽ പോകാം.
- എത്രയും വേഗം ഒരു ഇഎൻടി ഡോക്ടറെ സമീപിക്കുക.
- കുട്ടികൾ കളിപ്പാട്ടങ്ങളിൽ നിന്ന് ബട്ടൺ ബാറ്ററികൾ വിഴുങ്ങുകയാണെങ്കിൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക. ബാറ്ററിയിലെ നശിപ്പിക്കുന്ന രാസവസ്തുക്കൾ ഭക്ഷണ കുഴലിൻ്റെ പാളി നശിപ്പിക്കും.